1.യാത്രകൾ
ജീവിതത്തെക്കാൾ
വലിയ പുസ്തകങ്ങൾ.
2.കണ്ണുകൾ നനവും
നീലാകാശവും
കുടിക്കൊള്ളും
സമുദ്രങ്ങൾ.
3.മരണക്കുഴിയും
ഗർഭപാത്രവുമൊരുപോലെ
രണ്ടിലും ഇരുട്ടും തണുപ്പും
ഏകാന്തതയും മാത്രം.
4.കാടുകൾ
പുറം കാഴ്ചക്ക്
അപരിചിതമാം
ജീവിതത്തുടിപ്പുകൾ.
5.എന്തിനീ ജീവിതം ശൂന്യം
എനിക്കായൊരു ജന്മം
നീ ജനിക്കും വരെ.
6.കേന്ദ്രം അഴിമതിയുടെ
മഹാസമുദ്രം
മറ്റുള്ളവയതിൻ
പോഷക നദികൾ.
7.ഇരുണ്ട വാനിൽ
ഇന്ദ്രനീല പുടവയുടുത്ത
കറുത്ത ചെട്ടിച്ചികൾ.
8.നരച്ച പച്ചപ്പിന്റെ
തുള്ളികൾ കാറ്റ് വരച്ച
മണല്ക്കുഴികളിൽ മറയുന്നു.
9.മൂകമെത്ര തീവ്രം
തപിക്കുന്നു ഉറവകളിൽ
തുളുമ്പാതെയീ പ്രകൃതി.
10.ചിതലെടുത്തു
ദ്രവിച്ചു പോകാത്ത
ഓലക്കെട്ടെൻ ചിദാകാശം.