Sunday, 10 August 2014

ഹൈക്കു

ജീവിതം
വെയിൽ കത്തുന്നു
മിഴികളിൽ.

Saturday, 9 August 2014

ഹൈക്കു

യുദ്ധം ,കനത്ത വ്യസനവും
നരച്ച നാളെകളും
അവസാനിക്കാത്ത വിഷാദങ്ങളും.

ഹൈക്കു

രാത്രി,എല്ലാ
വികാരങ്ങൾക്കും
ഒരേ നിറം കറുപ്പ്.

Tuesday, 5 August 2014

ഹൈക്കു

ഋതുക്കളിൽ
 മഴയ്ക്ക്‌
ആയിരം കൈകളുണ്ട്.

Saturday, 28 June 2014

ഹൈക്കു കവിത

ഇമകൾ മറച്ച
തിരശീലക്കുള്ളിൽ നീ
അഗ്നിയും അമൃതുമാവുന്നു.

ഹൈക്കു കവിത

സൂര്യൻ,
കൈയെത്താ
ദൂരത്തൊരു മാമ്പഴം.

Tuesday, 10 June 2014

ഹൈക്കു കവിത

പ്രണയമൊരു
 കനൽപ്പൂവതിൻ
സുഗന്ധമത്രെ
 വെന്തെരിഞ്ഞൊരീ നീറ്റൽ.
 

ഹൈക്കു കവിതകൾ ·

1.യാത്രകൾ
ജീവിതത്തെക്കാൾ
വലിയ പുസ്തകങ്ങൾ.

2.കണ്ണുകൾ നനവും
നീലാകാശവും
കുടിക്കൊള്ളും
സമുദ്രങ്ങൾ.

3.മരണക്കുഴിയും
ഗർഭപാത്രവുമൊരുപോലെ
രണ്ടിലും ഇരുട്ടും തണുപ്പും
ഏകാന്തതയും മാത്രം.

4.കാടുകൾ
പുറം കാഴ്ചക്ക്
അപരിചിതമാം
ജീവിതത്തുടിപ്പുകൾ.

5.എന്തിനീ ജീവിതം ശൂന്യം
എനിക്കായൊരു ജന്മം
നീ ജനിക്കും വരെ.

6.കേന്ദ്രം അഴിമതിയുടെ
മഹാസമുദ്രം
മറ്റുള്ളവയതിൻ
പോഷക നദികൾ.

7.ഇരുണ്ട വാനിൽ
ഇന്ദ്രനീല പുടവയുടുത്ത
കറുത്ത ചെട്ടിച്ചികൾ.

8.നരച്ച പച്ചപ്പിന്റെ
തുള്ളികൾ കാറ്റ് വരച്ച
മണല്ക്കുഴികളിൽ മറയുന്നു.

9.മൂകമെത്ര തീവ്രം
തപിക്കുന്നു ഉറവകളിൽ
തുളുമ്പാതെയീ പ്രകൃതി.

10.ചിതലെടുത്തു
ദ്രവിച്ചു പോകാത്ത
ഓലക്കെട്ടെൻ ചിദാകാശം. 


 
 

ഹൈക്കു കവിതകൾ ·

1. പ്രകൃതിയുടെ ഉള്ളം
 കൈയിൽ ലോകം
 പണിത തഴമ്പ്.

2.ക്യാമറഇരുൾ
 തുരങ്കത്തിലെ
ഉറഞ്ഞുതുള്ളുന്ന
ഒറ്റ കണ്ണ് .

3.ആയുസ്സിന്റെ
പുല്ത്തോട്ടങ്ങളിൽ
ആ പശു മേഞ്ഞു നടന്നു.

4.ഭയം
മുതുകിലേക്ക്
ഉൾവലിയുന്ന ഒച്ച്.

5.ശവങ്ങൾഎള്ളും
 പൂവും കറുകയും
മൂക മിത്രങ്ങളായവർ.
     

ഹൈക്കു കവിതകൾ ·

1.ഒരേ തൂവൽ പക്ഷികൾ
നാം രണ്ടു കവിതകൾ
അക്ഷരങ്ങളിലഗ്നി കടഞ്ഞവർ

2.കത്തുന്നവയലുകൾ 
പട്ടിണിയായ
ജീവിതങ്ങൾ. 

3.യുദ്ധമെവിടെയോ
ക്ഷതമേല്ക്കുന്നു
ഹൃദയചുവരുകളിൽ. 

4.ആമ്പലിൻ മിഴികളിൽ
മുങ്ങിക്കിടന്നു
നിലാവിന്റെ പ്രണയം.

5.ഞാൻ നിന്റെമുരളിയിൽ
പിടഞ്ഞു മരിച്ച
സംഗീതം.

6.നിന്റെ ഹൃദയം
എന്റെ ചിറകുകളുടെ
നീലിച്ച ആകാശം.

7.കരിയിലകൾ
ഇന്നലകളെഴുതിയ
മരണപ്പത്രം.

8.കാറ്റിലൊരു പൂമ്പൊടി
നദിയിലൊരു വിത്ത്
തണൽത്തഴപ്പാർന്ന സ്വപ്നം.

9.കൈനീട്ടി തൊട്ടപ്പോൾ
ഭൂമിയിലെ പൂവുകൾ
ആകാശത്തേക്ക് പറന്നുപ്പോയി.

10.പുഴകൾ മേഘങ്ങൾ
 മുഖം നോക്കും
നിലകണ്ണാടികൾ.